Google search engine

കുവൈത്തിന്റെ ചരിത്രത്തിൽ ആദ്യമായി 60 ഓളം അക്കാഡമി, സ്കൂൾ ടീമുകളെ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഹലാ ഇവൻസും സ്പോർട്ടി ഏഷ്യ കുവൈറ്റ് സോക്കർ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ സോക്കർ കാർണിവൽ മെയ് 2, 3 വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ 10 മണി വരെ 2 ഗ്രൗണ്ടുകളിലായി നടക്കും ആദ്യദിനം, വെള്ളിയാഴ്ച 4 മുതൽ 10 മണി വരെ ദസ്മാനിൽ ഉള്ള ഈസാ ഹുസൈൻ അൽ യൂസഫി ഗ്രൗണ്ടിലാണ് അണ്ടർ 8 /10 /12 കാറ്റഗറിയിലുള്ള മത്സരങ്ങൾ നടക്കുന്നത്. അണ്ടർ 14/16 കാറ്റഗറിയിലുള്ള മത്സരങ്ങൾ ശനിയാഴ്ച 4 മണി മുതൽ 10 മണി വരെ നുസ്‌ഹയിലുള്ള പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ അരങ്ങേറും അറബ്, യൂറോപ്യൻ, ഇന്ത്യൻ അക്കാദമികൾ, സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 100ലേറെ മത്സരങ്ങൾ നടക്കും. അണ്ടർ 18 കാറ്റഗറി മത്സരങ്ങൾ വരുന്ന ആഴ്ചകളിൽ നടക്കുന്നതായിരിക്കും.കുവൈത്തിൽ ഇത്രയും വിപുലമായ രീതിയിൽ ഇത്രയും മത്സരങ്ങളോടുകൂടി അക്കാദമി ടൂർണമെന്റ് നടക്കുന്നത് നടാടെയാണ്.ഗ്രൂപ്പ് കം നോക്ക്ഔട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത് വിജയികൾക്ക് ആകർഷകമായ ട്രോഫികളും മെഡലുകളും,എല്ലാ കാറ്റഗറിയിലും ബെസ്റ്റ് പ്ലെയർ,ബെസ്റ്റ് ഗോൾകീപ്പർ,ബെസ്റ്റ് ഡിഫൻഡർ ടോപ് സ്കോറർ എന്നീ അവാർഡുകളും വിതരണം ചെയ്യപ്പെടും.ആവേശകരമായ കുട്ടികളുടെ ഈ ഫുട്ബോൾ കാർണിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുകയാണ് ഹലാ ഇവൻറ്റ് ടീം മെമ്പേഴ്സ് വിഎസ് നജീബ്, സി. എ ബിജു, ഷാജഹാൻ, ജെസ്‌വിൻ ഗ്യാസ്പർ കാസ്ട്രോ (മെന്റർ) കൂടാതെ സോക്കർ കാർണിവലിന്റെ മുഖ്യപ്രയോജകരായ സിറ്റി ഗ്രൂപ്പ് കമ്പനി QHSE ഡയറക്ടർ ഹിഷാമുദ്ധീൻ അലവി, ഓപ്പറേഷൻ മാനേജർ ഒമർ അൽ അറബി, പ്രൊജക്റ്റ്‌ മാനേജർ അഹമദ് അൽ ഉസ്മാൻ, മെട്രോ മെഡിക്കൽ കെയർ ഗ്രൂപ്പ്‌ മാർക്കെറ്റിങ് ഹെഡ് ബഷീർ ബാത്ത, ഹീലിംഗ് ആൻഡ് ടച്ച് ആയുർവേദിക് സ്പാ ഡയറക്ടർ സുനിൽ, ഓൺകോസ്റ്റ് മാനേജർ അനീഷ്എന്നിവരും സ്ഥാപനങ്ങളുടെ പ്രതിനിധികളായി പങ്കെടുത്തു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here