Google search engine

കുവൈത്ത് സിറ്റി: പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതിന് ശേഷം ട്രാഫിക് ലംഘനങ്ങളുടെയും അപകടങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയം. പുതിയ നിയമം നടപ്പിലാക്കുന്നതിന് മുമ്പുള്ള 2024 മെയ് മാസത്തിൽ രേഖപ്പെടുത്തിയ 1,68,208 നിയമലംഘനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, 2025 മെയ് മാസത്തിൽ ട്രാഫിക് നിരീക്ഷണ ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങളുടെ എണ്ണം 28,464 ആയി കുറഞ്ഞു. 83 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അനുവദനീയമായ വേഗത പരിധി ലംഘിക്കൽ, ചുവപ്പ് സിഗ്നൽ മറികടക്കൽ തുടങ്ങിയ ലംഘനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങളുടെ എണ്ണത്തിലും 75 ശതമാനം കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. നിയമം നടപ്പിലാക്കിയ ആദ്യ മാസത്തിൽ 22,574 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയപ്പോൾ, മുൻ മാസത്തിൽ ഓട്ടോമേറ്റഡ് നിരീക്ഷണ ക്യാമറകൾ വഴി 89,153 നിയമലംഘനങ്ങൾ നിരീക്ഷിച്ചിരുന്നു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here