കുവൈത്ത് സിറ്റി: കുപ്പിവെള്ള നിർമ്മാണശാലകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ. നിലവിലെ വിപണി സാഹചര്യങ്ങൾ ചർച്ച ചെയ്യാനും വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാനുമായിരുന്നു ഈ യോഗം. പ്രാദേശിക ജല ഉൽപ്പാദകർ നേരിടുന്ന എല്ലാ തടസ്സങ്ങളും നീക്കുന്നതിൽ സർക്കാരിന്‍റെ പ്രതിബദ്ധത മന്ത്രി അൽ അജീൽ യോഗത്തിൽ വ്യക്തമാക്കി. തടസ്സമില്ലാത്ത ഉൽപ്പാദനവും വിതരണവും ഉറപ്പാക്കാൻ മറ്റ് സർക്കാർ ഏജൻസികളുമായി അടുത്ത സഹകരണത്തോടെ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വിലയിൽ കൃത്രിമം കാണിക്കാനോ വർദ്ധിപ്പിക്കാനോ ഉള്ള ഏതൊരു ശ്രമത്തിനെതിരെയും അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകി. മന്ത്രാലയം വിപണി നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും ഒരു തരത്തിലുള്ള ലംഘനങ്ങളും സഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുപ്പിവെള്ള വിതരണവും വില സ്ഥിരതയും ഉറപ്പാക്കാനുള്ള നടപടികളുമായി വാണിജ്യ മന്ത്രാലയം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

