കുവൈത്ത് സിറ്റി: വ്യാജ ലിങ്കുകൾ വഴി പണം ആവശ്യപ്പെടുന്ന വ്യാജ ഓൺലൈൻ പരസ്യങ്ങളുമായി ഇടപഴകരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യാജ ചാലറ്റ് പരസ്യങ്ങൾ, വ്യാജ ലിങ്കുകൾ വഴിയുള്ള പണമടയ്ക്കൽ ആവശ്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പ് ശ്രമങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. ഔദ്യോഗികമല്ലാത്ത അക്കൗണ്ടുകളുമായി ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകത മന്ത്രാലയം ചൂണ്ടിക്കാട്ടി. വ്യാജ ലിങ്കുകൾ വഴി പണമടക്കുമ്പോൾ അക്കൗണ്ട് വിവരങ്ങളും ഡാറ്റയും തട്ടിയെടുത്ത് പണം നഷ്ടപ്പെരുമെന്നും, എന്തെങ്കിലും സംശയങ്ങൾ തോന്നിയാല്‍ 97283939 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു.
വ്യാജ ഓൺലൈൻ പരസ്യങ്ങളിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

